27/05/2025
ലോക പരിസ്ഥിതി ദിനം - ജൂൺ 5
*********
ENDING PLASTIC POLLUTION -
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തെ ക്കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
പ്രകൃതിയെ മലിനീകരിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. പ്രകൃതിക്ക് ഏറ്റവും അപകടകാരിയായ പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കുക എന്ന സന്ദേശമാണ് - ENDING PLASTIC POLLUTION - ഐക്യരാഷ്ട്ര സഭ (UNO) ഈ വർഷം മുന്നോട്ടുവച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്ക് മലിനീകരണം ആഗോള തലത്തിലുള്ള ഗുരതരമായ പ്രതിസന്ധികളിലൊന്നാണ്. ഈ വിഷയത്തിൽ ലോകത്തിൻ്റെ അടിയന്തിരശ്രദ്ധ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് UNO ഈ വിഷയം പ്രത്യേക പ്രാധാന്യത്തോടെ ഉയർത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിന് ശമനമില്ല എന്നതും അതിലൂടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ മലിനീകരണ പ്രതിസന്ധി ഉയരുകയും ചെയ്യുന്നു. 2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക്കിൽ നിന്നുമുള്ള ഹരിതഗൃഹ വാതകങ്ങൾ ഉയർത്തുന്ന മലിനീകരണ പ്രതിസന്ധി 19% മായി ഉയരും. 1.5⁰ ആഗോളതാപനത്തിൽ വർധനവും ഉണ്ടാകും. ഓരോ മിനിട്ടിലും ഒരു ട്രക്കിൽ കൊള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കടലിലേക്ക് ഒഴുകിയെത്തുന്നത്. (ഓരോ ദിവസവും 1440 ട്രക്കിൽ കൊള്ളുന്ന മാലിന്യം കടലിൽ ഡമ്പ് ചെയ്യുന്നു.) അതുകൊണ്ട് UNO ലോകത്തിനു മുമ്പിൽ വയ്ക്കുന്നത്, പ്ലാസ്റ്റിക്ക് മലിനീകരണം കുറയ്ക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക , പ്ലാസ്റ്റിക് നിർമ്മാണം കുറയ്ക്കുക എന്നതാണ്. മണ്ണിലും ജലാശയങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പൊടിഞ്ഞ് നമ്മളിലേക്കു തന്നെ തിരിച്ചെത്തുകയാണ്. 25% രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കാണ്. അതിനാൽ പ്ലാസ്റ്റിക് മാലിന്യത്തെ പരാജയപ്പെടുത്തുക. പ്രകൃതി സംരക്ഷണത്തിനായുള്ള ഈ യജ്ഞത്തിൽ നമുക്കും കൈകോർക്കാം.
🔗 https://
paryavaransanrakshan.org
പ്രകൃതി രക്ഷ സുപോഷണ വേദി - കേരളം