Geena traders mundakayam-pingana

Geena traders mundakayam-pingana Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Geena traders mundakayam-pingana, Pingana, Kottayam.

15/07/2024
ഇലക്ട്രിക്കല്‍ സംബന്ധമായ കാര്യം ആണ് പറയുന്നത്....RCCB (Residual Current Circuit breaker) എല്ലാ വീട്ടിലും നിര്‍ബന്ധം ആയും...
30/03/2022

ഇലക്ട്രിക്കല്‍ സംബന്ധമായ കാര്യം ആണ് പറയുന്നത്....

RCCB (Residual Current Circuit breaker) എല്ലാ വീട്ടിലും നിര്‍ബന്ധം ആയും ഫിറ്റ് ചെയ്യേണ്ട ഒരു protection device ആണ്. ലളിതമായി പറഞ്ഞാല്‍ നമ്മുക്ക് ഷോക്ക് ഏറ്റാല്‍ സെക്കന്‍റില്‍ താഴെ സമയം കൊണ്ട് സപ്ലെെ ഓഫ് ആയി നമ്മുടെ ജീവന്‍ രക്ഷിക്കേണ്ട ഉപകരണം!

ഇനി കാര്യത്തിലോട്ട് വരാം. ഫോട്ടോയില്‍ കാണുന്നത് മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പ്രമുഖ ബ്രാന്‍ഡുമായി കാഴ്ചയില്‍ യാതൊരു വ്യത്യാസവും ഇല്ലാത്ത ഒരു RCCB ആണ്‌. ഈ കമ്പനി RCCB ഷോപ്പിലേക്ക് കമ്പനി കൊടുക്കുന്നത് തന്നെ ഏകദേശം ₹2000/- രൂപയ്ക്ക് അടുപ്പിച്ചാണ്.

ഫോട്ടോയില്‍ കാണുന്ന ഈ സാധനം ഉണ്ടാക്കുന്ന ഡല്‍ഹിയില്‍ ഉള്ള കമ്പനിയില്‍ ഞാന്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് മിനിമം 20 RCCB എടുക്കുക ആണെങ്കില്‍ നമ്മള്‍ പറയുന്ന brand name logo അതില്‍ പ്രിന്‍റ് ചെയ്ത് തരാം. ഒരെണ്ണത്തിന്‍റെ വില 480/- രൂപ മാത്രം.

വീട് വയ്ക്കാന്‍ ഇലക്ട്രിക്കല്‍ ലിസ്റ്റിന്‍റെ ഫോട്ടോ കോപ്പിയുമായി ഷോപ്പുകള്‍ കയറി ഇറങ്ങി വില ഇട്ട് ഏറ്റവും കുറഞ്ഞ വിലയും നോക്കി സാധനം വാങ്ങി ''എനിക്കെല്ലാം കുറഞ്ഞവിലയില്‍ കിട്ടി..ഞാനാരാ മോന്‍'' എന്ന് വീമ്പ് പറയുന്നവരോടാണ്.

കമ്പനിയില്‍ നിന്ന് നേരിട്ട് വാങ്ങി വില്‍ക്കുന്ന ഷോപ്പുകാരന്‍ ₹2000 രൂപയ്ക്ക് വാങ്ങി ₹200 രൂപ മാര്‍ജിന്‍ ഇട്ട് (അതായത് 10% ലാഭം) ₹2200/- രൂപയ്ക്ക് നിങ്ങള്‍ക്ക് വില ഇട്ട് തരുമ്പോള്‍ ഏറ്റവും കുറഞ്ഞ വില ഇട്ട് തരുന്നവര്‍ ₹480/- രൂപയുടെ സാധനം ₹1500/- വിലയിട്ട് തന്ന് നിങ്ങളെ മോഹിപ്പിച്ച് പറ്റിക്കും അവന്‍റെ ലാഭം 200%. നിങ്ങള്‍ ഡബിള്‍ ഹാപ്പി !!

അതും പോരാഞ്ഞിട്ട് നിങ്ങള്‍ പത്ത് പേരോട് പറയുകയും ചെയ്യും ആ കടയില്‍ പോയി എടുക്കൂ. പകുതി വിലയേ ഉള്ളൂ. മറ്റേ ലവന്‍റെ അടുത്ത് പോകരുത്. ഒടുക്കത്തെ വിലയാണ്‌. കൊള്ളലാഭക്കാരന്‍ 😂😂

ഇതില്‍ പിന്നെ സംഭവിക്കുന്നത് ₹2200 ന് വില്‍ക്കുന്നവനും കുറച്ച് കഴിയുമ്പോ ഈ ₹480/- ന്‍റെ സാധനം എടുത്ത് വില്‍ക്കാന്‍ നിര്‍ബന്ധിതനാകും. അല്ലെങ്കില്‍ കച്ചവടം കടപൂട്ടി പോകേണ്ടി വരും.

👇👇
1. Duplicate / Low quality സാധനം നിങ്ങള്‍ക്ക് കിട്ടി എങ്കില്‍ അതിന്‍റെ പ്രധാന ഉത്തരവാദി നിങ്ങള്‍ തന്നെ ആണ്.

2. നിങ്ങള്‍ എല്ലാ കടയിലേയും വിലയെടുത്ത് വിലപേശി നടന്നാല്‍ അവസാനം ഏറ്റവും വിലകുറച്ച് പറയുന്നവന്‍ നിങ്ങളെ പറ്റിക്കും. തീര്‍ച്ച !

3.എപ്പോഴും നിങ്ങളുടെ അടുത്തു

Address

Pingana
Kottayam
686513

Alerts

Be the first to know and let us send you an email when Geena traders mundakayam-pingana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share