DEW STAR MELON

DEW STAR MELON കൃഷിയിലെ സ്വന്തം അനുഭവങ്ങളും വിവരണങളും ..

13/05/2026

#എടയൂർ മുളക്

13/05/2026

എടയൂർ മുളക്‌ കൃഷി
കേരളത്തിൽ ഭൗമ സൂചിക പദവി ലഭിചിട്ടുള്ള മുളക്

03/05/2026

വനാമി ചെമ്മീൻ കൃഷി
ഭാഗം 1
തുടർന്ന് കാണുവാൻ ഫോളൊ ചെയ്യൂ..

23/04/2026

വനാമി വിളവെടുപ്പ്‌
ആവശ്യമുൽളവർ ബന്ധപ്പെടുക

23/04/2026
21/07/2025

എടയൂർ മുളക്‌ കൃഷി

" നെല്ല് "( കർഷക രോദനം)മകരകൊയ്ത്ത് കഴിഞ്ഞു.ആകാശത്തെ വിതക്കാതെയും, കൊയ്യാതെയും, കളപുര നിറക്കാത്തതുമായ പറവകൾ ഭക്ഷിച്ച ശേഷം...
20/06/2025

" നെല്ല് "( കർഷക രോദനം)
മകരകൊയ്ത്ത് കഴിഞ്ഞു.
ആകാശത്തെ വിതക്കാതെയും, കൊയ്യാതെയും, കളപുര നിറക്കാത്തതുമായ പറവകൾ ഭക്ഷിച്ച ശേഷം ബാക്കിയായ നെൽമണികൾ.... കിളർത്തു....

" മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ടു മണ്ണിൻ മനസ്സിൽ"

എന്ന വരികളിൽ പറഞ്ഞ പോലെ ആ വിത്തുകൾ മുളച്ച് പാടങ്ങളിൽ കതിരായി നിൽക്കുന്നു....

അടുത്ത കൃഷി ഇറക്കാൻ സമയമായി തുടങ്ങി..
എന്നിട്ടും നെൽകർഷകർ കാത്തിരിക്കുകയാണ് കഴിഞ്ഞ വിളയിൽ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ പണം കിട്ടാൻ😭😭

മകരകൊയ്ത്ത് കഴിഞ്ഞാൽ കഷ്ടപാടിന്റെ,കാത്തിരിപ്പിന്റെ വറുതികാലം കഴിഞ്ഞു. എന്നാണ് കർഷകരുടെ മനസ്സിൽ. കൊയ്തും,മെതിച്ചും,ഉണക്കിയും, ചേറി പാറ്റിയും തീ വില നൽകി വാങ്ങിയചാക്കിലാക്കി കാത്തിരുപ്പ്...
കൃഷി ഓഫിസറെയും, സപ്ളേക്കോയേയും, ഏജന്റിനെയും നിരന്തരം വിളിച്ച് ഒടുവിൽ ഒരോ കിന്റലിലും ഒന്നും, രണ്ടും കിലോ കിഴിവിട്ട് നെല്ല് കൊണ്ട് പോയി. കയറ്റ് കൂലിവേറെ.

പിന്നെ ബില്ല് കിട്ടാനായി കാത്തിരിപ്പ്.
രണ്ട് മൂന്ന് ആഴ്ച്ചക്ക് ശേഷം ബില്ല് കിട്ടി..

ഓരോ വർഷവും പണം പലതരം ബാങ്കിലൂടെയെ ലഭിക്കു എന്ന നിർദ്ദേശമുള്ളതു കൊണ്ട് സമാധാനമുണ്ട്..

" O "ബാലൻസ് ആണെങ്കിലും എല്ലാ ബാങ്കിലും നെൽകർഷകർക്ക് അകൗണ്ട് ഉണ്ട്.😁RBI ഒഴികെ😁

കടം വീട്ടണം, പാട്ടം കൊടുക്കണം, വിഷു ആഘോഷിക്കണം, സ്ക്കൂൾ തുറക്കുമ്പോഴെക്കും മക്കൾക്ക് പുത്തനുടുപ്പും, പുസ്തകങ്ങളും വാങ്ങണം. ആഗ്രഹങ്ങളും സ്വപ്നങ്ങളും വലുതാണ്.

കാത്തിരുന്ന് കിട്ടിയ ബില്ലും പാസ് ബുക്കുമായി നേരെ ബാങ്കിലേക്ക്.
ചിരിച്ച മുഖത്തോടെ പാസ് ബുക്കും ബില്ലും കൗണ്ടറിലെക്ക് നീട്ടുന്നു.
ഉം...എന്താ
അല്ല,,, നെല്ല് കയറ്റി പോയി.... കൃഷിഭവനിൽ ചോയ്ച്ചപ്പോ ബാങ്കില് കൊണ്ടെ കൊടുക്കാന പറഞ്ഞേ...

യേയ്...... അതൊന്നും ആയിട്ടില്ല
പിന്നെ വന്നാ മതി...

അല്ല അത് ബില്ല് വാങ്ങി വക്കുന്ന് പറഞ്ഞു.

ഇല്ല... ഇല്ല.... ബില്ലൊന്നും വാങ്ങി വക്കുന്നില്ല. അതിനൊക്കെ സമയമുണ്ട്.
ഒരു മാസം കഴിഞ്ഞ് വന്ന് ഒന്ന് അന്വേഷിച്ച് നോക്കു....

സകല പ്രതീക്ഷയും തകർന്ന് ബാങ്കിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടയിൽ കണ്ട കിനാവുകൾക്ക് ഇനി എന്ത് ചെയ്യുമെന്ന ആധിയാണ്. സുഹ്യത്തുക്കൾക്കൊക്കെ വിളിയാണ്. ആരുടെയെങ്കിലും ബില്ല് ബാങ്കുകൾ സ്വീകരിച്ചോന്നറിയാൻ..
അതാണെങ്കിലോ വിളിച്ചാ പാണ്ടാറണ്ടങ്ങാനായിട്ട്

" സോഷൽ മീഡിയാ പരസ്യങ്ങളിലൂടെയോ അജ്ഞാത ഗ്രൂപ്പുകളിൽ നിന്നോ................🤦‍♂️

അതൊന്ന് തീർന്ന് റിങ്ങ് ചെയ്യുബോഴേക്കും ക്ഷമയുടെ നെല്ലിപ്പടി കടക്കും😡

എന്തായടോ... അന്റെ ബില്ല് വാങ്ങിയോ. ബാങ്കിൽ പോയോ?

ആടോ ഞാൻ ഇന്നലെ പോയി ഓല് ബില്ലൊന്നും വാങ്ങ്ണ്ല്യ....

ആ പ്രതീക്ഷയും കഴിഞ്ഞു.
ഫെബ്രുവരി മാർച്ചായി മാർച്ച് എപ്രിലായി..

പല പറമ്പിലും കൊന്ന പൂത്ത് നിൽക്കുന്നതുനന്നായി കായിക്ക് ചെലവില്ലാതോണ്ട് അതിന് പഞ്ഞം വന്നില്ല....
ഏകദ്ദേശം 15 മിനുട്ട് ഇളകാതെ പിടിച്ചാ കത്തുന്ന രണ്ട് പെട്ടി പൂതിരിയും, അയൽവാസികൾക്ക് കൊയപ്പല്ലാത്ത ഒച്ച കൊറഞ്ഞ ഓലപ്പടക്കവും വാങ്ങി
കൈ നീണ്ടമെന്ന് പറഞ്ഞാൽ ഒരു നാണയമാണെന്ന ഫിലോസഫിയിൽ അതും ഒതുക്കി🤣

അങ്ങിനെ വിഷു കഴിഞ്ഞു... വിത്തും കൈക്കോട്ടും എന്ന് പാടി വിഷുപക്ഷിയും പോയി...

വീണ്ടും കാത്തിരിപ്പ്... കടം കൂടുന്നുവെന്നല്ലാതെ വേറെ മാറ്റമെന്നുമില്ല.
വീണ്ടും ബാങ്കിലേക്ക്..... അവിടെ പഴയ ഗ്രമഫോണിന്റെ കുഴിയായ ഭാഗത്ത് സൂചി ചാടിയാലുള്ള പോലെ പഴയ പാട്ട് വീണ്ടും പാടി.... പിന്നെയും പാടി.

മൊച്ച ചത്ത കൊറവനെ പോലെ എന്ന ചൊല്ലുപോലെ ഇരുത്തം..... നടത്തം.
മാസം നാല് കഴിഞ്ഞു. ഇതിനിടയിൽ ഏതൊക്കെ ആപീസിലേക്ക് വിളിച്ചെന്ന് പാടച്ചോന്ന് മാത്രം അറിയാം...

അങ്ങിനെ ആറ്റ് നോറ്റിരുന്ന വാർത്ത വന്നു. 📣📣ബാങ്കുകൾ ബില്ല് സ്വീകരിക്കാൻ തുടങ്ങി -
🕺💃🕺💃🕺💃
കിട്ടിയ വണ്ടിക്ക് ബാങ്കിലേക്ക്💪💪💪💪
പഴയ പടി പാസ്ബുക്ക് നീട്ടി
പഴയ ചോദ്യം ..ഉം
അല്ല..... നെല്ല്.... ബില്ല്..... കൊണ്ടരാൻ പറഞ്ഞു....
എയ് ഇല്ല ഇല്ല..... ഭയങ്കര തിരക്കാ.....

നാളെ വന്നാലോ......

വേണ്ട.,. ഒരാഴ്ച്ച കഴിഞ്ഞിട്ട് വന്നാ മതി...

നാ... ബില്ല് ഇപ്പോ വാങ്ങി വക്കുമോ...
എയ് അതൊന്നും ഇപ്പോ വേണ്ട.... അപ്പോൾ കൊണ്ട് വന്നാ മതി...

😭😭😭 പണ്ടത്തെ ചങ്കരൻ തെങ്ങുമ തന്നെ
അങ്ങിനെ ആഴ്ച്ചകളും, മാസങ്ങളും കഴിഞ്ഞ് ബില്ല് വാങ്ങി.
അഞ്ച്, ആറ് മാസം രാപകലില്ലാതെ അധ്വാനിച്ച് ഉണ്ടാക്കിയ നെല്ല് കൊടുത്ത് മാസങ്ങളോളം കാത്തിരുന്ന് സ്വന്തം ഉൽപനത്തിന് ലോണായി പണം തരുന്നു.😭😭😭
ഒരു മെച്ചമുണ്ട്. അധ്വാനിച്ചുണ്ടാക്കിയ മുതൽ നൽകി അതിന്റെ പേരിൽ ലോൺ എടുത്ത് ഒരു കെട്ട് പേപ്പറിൽ പേരെഴുതി ഒപ്പിട്ട് എറെകുറെ നെൽകർഷകരുടെ കയ്യക്ഷരം നേരെയായിട്ടുണ്ടാവും...
ഈ പറഞ്ഞ യുദ്ധമെല്ലാം കഴിഞ്ഞിട്ട് വല്ലതും നടന്നോ...?

ഇറച്ചിക്ക് പോയോൻ വെറച്ചും ചത്തു
നുണഞ്ഞിരുന്നവൻ നുണഞ്ഞും ചത്തു.

ഇപ്പോ ഒരോരുത്തരോട് അന്വേഷിക്കുമ്പോൾ
ചെലോരടെ ശരിയാവും ചെലോരെ ശരിയാവൂല്ല എന്ന അവസ്ഥയാണ്....

അതിലേറെ അദ്ഭുതം തോന്നുന്നത്. കേരളത്തിലെ ഒരോ രാഷ്ട്രീയ പാർട്ടികൾക്കും കർഷക സംഘടനകളുണ്ട്......
കർഷകർ നാടിന്റെ നട്ടെല്ലാണ്.... വാരി മുള്ളാണ് എന്നെല്ലാം വാ തോരാതെ പ്രസംഗിക്കുന്നവരെല്ലാവരും ഇതൊന്നും അറിയുന്നില്ലേ.....
അതല്ല മെമ്പർഷിപ്പും, വോട്ടും മതി എന്നാണോ?
അതിനുള്ള ഉപകരണങ്ങളാണോ കർഷകർ🤔🤔🤔🤔🤔🤔
Krishnakumar.v.k

21/05/2025

Pruning and staking

17/05/2025

ചുവപ്പ്‌ വെണ്ട,നീളൻ പയർ
25 ആം ദിവസം..
ഡ്യുസ്റ്റാർ ഫാം
വെണ്ടല്ലൂർ
വളാഞ്ചേരി

23/04/2025

Crop rotation started

Address

Vendallur, Valanchery
Malappuram

Alerts

Be the first to know and let us send you an email when DEW STAR MELON posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DEW STAR MELON:

Share

Category