15/02/2023
*നമ്മളിൽ എത്രപേർ റിലയൻസ് അടക്കമുള്ള മാളുകളിൽ പോയി സാധനം വാങ്ങുന്നു*
*നിങ്ങൾ അവർ തരുന്ന ബില്ല് ക്രോസ്സ് ചെക്ക് ചെയ്യാറുണ്ടോ.*
കഴിഞ്ഞ ദിവസം (26-01-2023) 5307.23 രൂപയുടെ സാധനങ്ങൾ വാങ്ങിയ എന്നെ ഞാൻ ചെക്ക് ചെയ്തപ്പോൾ 31 രൂപ കൂടുതലായി ബില്ലിങ്ങിൽ പിടിച്ചതായി ശ്രെദ്ധയിൽ പെട്ടു അതും നമ്മുടെ ആലപ്പുഴ റിലയൻസ് മാൾ.
അതും ഡാർക്ക് ഫാന്റസിയുടെ 3 എടുത്താൽ 1 ഫ്രീ ഉള്ള ബോർ ബൻ ബിസ്ക്കറ്റ് (35 രൂപ ഒരെണ്ണം) പാക്കറ്റിൽ.
35x3=105 കൊടുത്താൽ 4 പക്കറ്റ് ബിസ്ക്കറ്റ് കിട്ടണം. എന്നാൽ അവർ ബില്ലിട്ടത് 120 രൂപ.
അതുപോലെ സാപിൻസ് എന്ന ബ്രാൻഡിന്റെ തൈര് വാങ്ങി, സ്റ്റോറിൽ ഡിസ്‌പ്ലേ ചെയ്ത വില 500 ഗ്രാമിനു (1 പാക്ക്) 15 രൂപ.
രണ്ടെണ്ണം വാങ്ങി അപ്പോൾ 30 രൂപ ആവണം. എന്നാൽ ബില്ലിൽ 46 രൂപ.
മൊത്തം വെത്യാസം 15 രൂപ ബിസ്കറ്റിലും 16 രൂപ തൈരിലും ഹെർത്തു 31 രൂപ.
രണ്ടു മൂന്നു ദിവസം കൊണ്ട് മാഞ്ഞു തുടങ്ങുന്ന ബില്ലിന്റെ ഉറപ്പിൽ ഇരിക്കാൻ പറ്റാത്ത കൊണ്ടുതന്നെ അവരുടെ ഓണ്ലൈനിൽ വിളിച്ചു അന്ന് തന്നെ ഞാൻ കോംപ്ലഇന്റ് ഇട്ടു. ഇന്ന് ഇതെഴുതുമ്പോൾ (31-01-2023) ബില്ല് മാഞ്ഞുതുടങ്ങിയിട്ടുമുണ്ട്. പക്ഷെ ഫോട്ടോ സ്റ്റേറ്റ് അടക്കം എടുത്തു വെച്ചിട്ടുണ്ട് ഞാൻ.
ഓൺലൈനിൽ ഇട്ട കംപ്ലൈന്റ്റ്നു മറുപടിയായി അവരുടെ മെസ്സേജും കിട്ടി.
Dear Customer,Your complaint ID 4293480 logged on 1/26/2023 has been registered with us.Our representative will contact you shortly. Reliance Retail Service Desk
പിറ്റേന്ന് (27-01-2023) റിലയൻസ് മാളിൽ നിന്നും വിളി വന്നു.
ആദ്യം ബില്ലിങിൽ നിന്ന സ്റ്റാഫിനെ പഴിചാരി ഉള്ള സംസാരം. പാവം അതിനെന്തറിയാം ഇവരുടെ സിസ്റ്റത്തിൽ ചെയ്തേക്കുന്ന ബാർക്കോഡു സ്കാൻ ചെയ്ത വന്ന തുക എന്നോട് പറഞ്ഞു ബില്ലിലുള്ള തുക കാർഡിൽ നിന്നും പെയ്‌മെന്റും വാങ്ങി.
ആ കുട്ടിയെ പഴിചാരി സംസാരിച്ചപ്പോൾ നിങ്ങളുടെ സിസ്റ്റത്തിന്റെ പ്രശ്നത്തിന് എന്തിനു ഒരു സ്റ്റാഫിനെ ബലിയാടക്കാൻ ശ്രെമിക്കണം എന്നു ഞാൻ തിരിച്ചു ചോദിച്ചു.
അപ്പോൾ DSM (I think it's a short form of Deputy Store Manager) ഒരു വ്യക്തി എന്നോട് സംസാരിച്ചു. (പേരുകൾ പറയാത്തത് ഇത് റിലൈൻസിന്റെ പ്രേശ്നമായതിനാൽ സ്റ്റാഫുകളുടെ പേരിനു പ്രസക്തി ഉണ്ടെന്നു കരുതുന്നില്ല)
അവരുടെ തെറ്റ് അവർ അംഗീകരിച്ചു. എന്റെ ചോദ്യങ്ങൾക്ക് മുൻപിൽ പിടിച്ചു നില്ക്കാൻ വയ്യാത്ത അവസ്ഥയിൽ കാര്യങ്ങൾ പുള്ളിയുടെ കയ്യിൽ നിൽകാഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ASM (Assistant Store Manager) നു ഫോൺ നൽകി.
പുള്ളി പറഞ്ഞതാണ് ഏറ്റവും രസകരമായ കാര്യം.
ഒരു പ്രോഡക്റ്റ് പ്രൈസ് മാറ്റി പുതിയ ബാച്ച് വന്നാലും പഴയ ബാർ കോഡ് തന്നെ ആയിരിക്കുമത്രെ. അതിനാൽ പുതിയ പ്രൈസിൽ ബില്ലിങ് ആവുമത്രേ.
അങ്ങനെ എങ്കിൽ ഈ ബിസ്ക്കറ്റ് 105 രൂപയ്ക്ക് പകരം എത്രയോ ആളുകളോട് ഇവർ 120 വെച്ചു വാങ്ങിയിട്ടുണ്ടാവും എന്ന ന്യായമായ ഒരു ചോദ്യത്തിന് പുള്ളിയുടെ മറുപടി നിങ്ങളുടെ 15 രൂപ ഫ്രോഡാലിറ്റി കാണിച്ചു അടിച്ചു മാറ്റേണ്ട കാര്യമില്ല 2 ലക്ഷം പ്രോഡക്റ്റ് മേലെ ഉള്ള ഒരു സ്റ്റോറിന്റെ ASM ആണത്രേ.
അപ്പോൾ ഞാൻ പറഞ്ഞു ഫ്രോഡാലിറ്റി ഉണ്ടായത് കൊണ്ടാണ് ഇപ്പോൾ നിങ്ങൾ എന്നെ വിളിക്കുന്നതും സംസാരിക്കേണ്ടി വന്നതും എന്നു.
അതൊരു മിസ്റ്റെക് മാത്രമാണത്രേ.
അങ്ങനെ എത്രപേരോട് ഈ മിസ്റ്റെക് ഇവർ കാണിച്ചിട്ടുണ്ടാവും. എന്ന ചോദ്യത്തിന് മറുപടി ഇല്ല.
പുതിയ പ്രൊഡക്ടിന് പഴയ ബാർക്കോട് എന്നത് വിശ്വസിക്കാൻ എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്.
ഓരോ പ്രൊഡക്ടിനും വില വ്യത്യാസം വന്നാൽ ക്രെഡിറ്റ് നോട്ട് അടക്കം അടിച്ചു വിലകുറച്ചു നൽകി ഓരോ കമ്പനിയും അവരുടെ ഭാഗം ശെരിയാക്കാറുണ്ട് ആക്കണം അതാണല്ലോ നിയമം.
ഇവിടെ മാത്രം എത്ര പേരെ പറ്റിച്ചു എന്നറിയില്ല. ഇതേ രീതിയിൽ എത്രപേർക്ക് ഈ പ്രോഡക്റ്റ് വീട്ടുകാണും എന്ന് ചോദിച്ചപ്പോൾ പഴയത് നോക്കാൻ പറ്റില്ലത്രേ അതായത് അതിനു കണക്കില്ല.
വിറ്റത് എത്ര ബാച്ച് എന്നതിന് മറുപടി ഇല്ല.
ഇതിനു മുൻപ് ഇതേ മിസ്റ്റേക്ക് വന്നിട്ടുണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി ഇല്ല.
അകെ പുള്ളിക്ക് പറയാനുള്ളത് സാറിന്റെ നഷ്ടപെട്ട 31 രൂപ റീഫണ്ട് താരാമത്രെ.
അദ്ദേഹത്തോട് ഞാൻ വളരെ മാന്യമായി പറഞ്ഞു ഇതെന്നെ മാത്രം സംബന്ധിക്കുന്ന ഒരു വിഷയമേ അല്ല. മുഴുവൻ കസ്റ്റമേറെയും സംബന്ധിക്കുന്ന കാര്യമാണ് എന്ന്. പക്ഷെ പുള്ളിക്ക് അതൊന്നും ഒരു വിഷയമേ അല്ല ഞാൻ അവരെ ഫ്രോഡുകൾ ആക്കാൻ മനപ്പൂർവം സംസാരിക്കുകയാണത്രെ.
എല്ലാ തെളിവുകളും എടുത്തു വെച്ചിട്ടാണ് ഞാൻ സംസാരിക്കുന്നത് എന്ന് പറഞ്ഞിട്ടും കൺസ്യുമർ കോടതിയിൽ പോകുമെന്ന് പറഞ്ഞപ്പോളും എന്നാൽ സാർ പൊയ്ക്കോ എന്ന മറുപടി. അങ്ങനെ നമ്മുടെ ഉബൈദത് ഇക്കയെ വിളിച്ചു (അഡ്വക്കറ്റ് കോട്ടയം) കാര്യാ കാരണം സഹിതം പറഞ്ഞു ശനിയാഴ്ച (28-01-2023) പെറ്റിഷൻ എഴുതാനും പറഞ്ഞുഎന്നാൽ അന്നേദിവസം മറ്റൊരു ASM വീണ്ടും വിളിച്ചു ക്ഷമാപണം നടത്തി തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരത്തിനോട് തീരുനെങ്കിൽ തീരട്ടെ എന്ന നിലയിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞു എല്ലാം മനസ്സിലാക്കിയ അദ്ദേഹത്തോട് ഞാൻ പറഞ്ഞു നിങ്ങളുടെ സ്റ്റോറിൽ ഒരു ആറുമണി പോലും തൂക്കത്തിൽ പെടാതെ ഞങ്ങൾക്ക് കിട്ടുന്നില്ല തരാറുമില്ല ഡിജിറ്റൽ ത്രാസ്സും ഡിജിറ്റൽ ബില്ലിങ്ങും നൽകുന്ന കവറിന്റെ തൂക്കം പോലും എടുക്കുന്ന പ്രൊഡക്ടിന്റെ വിലയിൽ പെടുത്തി നല്കുമ്പോളും എല്ലായിടത്ത് ഞങൾ നിങ്ങളുടെ സാധനങ്ങൾ മോഷ്ടിക്കാതിരിയ്ക്കാൻ ക്യാമെറകളും അതുപോലെ നിങ്ങൾ CCTV യുടെ നിരീക്ഷണത്തിലാണ് എന്ന ബോർഡുകളും ഉള്ള സ്റ്റോറിൽ എവിടെ എങ്കിലും ഞങ്ങളുടെ ബില്ലിങ്ങിൽ പിഴവുകൾ വന്നേക്കാം അത് ബില് നിങ്ങൾ ചെക്ക് ചെയ്യണം എന്ന് എഴുതിയ ഒരു നോടീസെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന്
ഉറപ്പായും അത് ചെയ്യാമെന്നും പ്രിന്റെടുത്തു ഒട്ടിക്കാമെന്നും അതിന്റെ ചിത്രം എനിക്കുകയാക്കാമെന്നും സ്റ്റാഫുകളോട് ബില്ലുകൾ ചെക്കുചെയ്യണമെന്ന ഈ കാര്യം എല്ലാ കാസ്റ്റമീറിനോടും ബില്ലടിച്ചാൽ ഉടനെ പറയാമെന്നും ഉറപ്പുനല്കിയതിനാൽ എന്റെ നഷ്ടപെട്ട തുക തിരികെയും നൽകാമെന്ന് പറഞ്ഞു അന്ന് അത് അവസാനിപ്പിച്ചു.
എന്നാൽ വാക്ക് പാലിക്കപ്പെട്ടില്ല. ഇന്നേദിവസം 31-01-2023 അഥേയത്തിനു പേർസണൽ മെസ്സേജിട്ടു കാര്യം തിരക്കിയപ്പോൾ വന്ന മറുപടി
[1/31, 8:03 PM] +91 97******62: We brief all cashiers regarding the communication and highlighted to category the same but we have no authority to display warning letter like we said
[1/31, 8:05 PM] 𝕊𝕦𝕕𝕙𝕖𝕖𝕣 𝕂𝕒𝕓𝕖𝕖𝕣: Ok fine. But I think you have the responsibility to inform me without asking details.
ഇതോടെ ഇത് ജനങ്ങൾ അറിയണമെന്ന് ഞാനും തീരുമാനിച്ചു.
കൂടാതെ കോൺസുമെർ കോടതിയിൽ ഒരു കംപ്ലൈന്റ്ഉം ഫയൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ഇത്തരത്തിൽ നടക്കുന്ന തട്ടിപ്പിന് ഇന്ത്യയിലെ ജനങ്ങൾ ഒരാളെ ഒരു രൂപ പറ്റിച്ചാൽ പോലും 130 കോടിയാണ് ആ കോർപ്പറേറ്റ് ഭീമന് ഒരു ചിലവും ഇല്ലാതെ കിട്ടുന്നത്.
അതിനാൽ നിങ്ങൾ ഇതുപോലുള്ള തട്ടിപ്പിൽ പെടുന്നുണ്ടോ എന്ന് ശ്രെദ്ധിക്കുക.
ബില്ലുകളും വിലകളും നൽകിയ പണവും എല്ലാം വീണ്ടും വീണ്ടും പരിശോധിച്ചു ഉറപ്പാക്കുക.
സ്നേഹപൂർവ്വം
സുധീർ കബീർ
9020645214
ഷെയർ ചെയ്യുക ധൈര്യമായി ചെയ്തോ എല്ലാ തെളിവും എന്റെ കയ്യിലുണ്ട്.