21/12/2021
സുബ്രഹ്മണ്യ വർമ്മ സ്വാമിയും കോവിഡിനു കീഴടങ്ങി മരണപ്പെട്ടു,ആശുപത്രിയിൻ നിന്ന് ഏറ്റു വാങ്ങാനും സംസ്കരിക്കുവാനും എത്തിയത് പ്രിയ സുഹൃത്തുക്കളും വൈപ്പിൻപടിയിലെ P. T ബിൽഡ് വെയർ ഉടമകളുമായ റിയാസും,നൗഫലും അനീസും ഫിർദൗസും❤️
വൈപ്പിൻപടിയിൽ പെട്രോൾ പമ്പിന് സമീപം താമസിച്ചിരുന്ന സുബ്രമണ്യ സ്വാമി നാല് ദിവസം മുൻപാണ് കോവിഡ് ബാധിതനായത്,കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ അദ്ദേഹം മരണപ്പെടുകയായിരുന്നു.അച്ഛന്റെ അസുഖം കൂടുതലാണ് എന്നു മകൾ ഏക സൂര്യലക്ഷമി അറിയിച്ചതിനെ തുടർന്നാണ് നൗഫലും റിയാസും ഭാരത് ഹോസ്പിറ്റലിൽ എത്തിയത്.അവർ എത്തിയ ശേഷം സ്വാമി വിട പറഞ്ഞു,സംസ്കാര ചടങ്ങുകൾക്ക് ആളെ ഏർപ്പാട് ചെയ്യാനും മറ്റുമായി മകളും ഭർത്താവും വൈക്കത്തേക്ക് തിരിക്കുകയും തുടർന്ന് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റു വാങ്ങാൻ പോലും മറ്റാരും എത്താത്ത സാഹചര്യത്തിൽ നൗഫൽ മൃതദേഹവുമായി അംമ്പുലൻസിൽ വൈക്കത്തേക്ക് തിരിച്ചു.വീട്ടിൽ സ്വാമിയുടെ സംസ്കാര കാര്യങ്ങൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്താൻ റിയാസും ആശുപത്രിയിൽ നിന്ന് വൈക്കത്തേക്ക് എത്തിയെങ്കിലും മറ്റാരും തന്നെ ആ സമയം ഈ കാര്യത്തിലേക്ക് സന്നദ്ധരായി ഉണ്ടായിരുന്നില്ല.
കോവിഡ് എന്ന മഹാമാരി ലോകത്തെ സകല മനുഷ്യർക്കും നൽകുന്ന പാഠമാണ് ഇത്തരം ഘട്ടത്തിൽ ഉണ്ടാകുന്ന അനാഥത്വം പേറേണ്ടി വരുന്ന മൃതദേഹങ്ങളുടെ അവസ്‌ഥ. ആരാണ് ആർക്കാണ് എപ്പോഴാണ് ഉപകരപ്പെടുന്നത് എന്ന് ആർക്കും ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ല,ഇതെല്ലാം ഓരോ അനുഭവങ്ങളാണ്
ആലപ്പുഴക്കാരായ റിയാസും ,നൗഫലും,ഫിർദൗസും,അനീസും ചേർന്ന് സ്വാമിയുടെ മൃദദേഹം ചിതയിലേക്ക് വച്ച് ഒരു മൃതദേഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുമ്പോൾ ഇവിടെ ജാതി മത വർഗ്ഗ വർണത്തിന്റ പേരിൽ വർഗ്ഗീയ വിഷം ചീറ്റിച്ചു രാഷ്ട്രീയ ലാഭം കൊയ്യുന്ന സകല വർഗ്ഗീയ കോമരങ്ങൾക്കും മത ഭ്രാന്തന്മാർക്കും നൽകുന്നത് മഹത്തായ ഒരു സന്ദേശമാണ്.എന്റെ ചെറു പ്രായം മുതൽ എനിക്ക് നന്നായി അറിയുന്ന, സിപിഐ കാരൻ ആയിരുന്ന സ്വാമിയെ അന്ത്യ നിമിഷത്തിൽ അദ്ദേഹത്തിന് അന്ത്യഭിവാദ്യം അർപ്പിക്കാൻ പോലും അവിടെ ആരെയും കണ്ടില്ല.സ്വാമിയുടെ വേർപാടിൽ ഏറെ ദുഃഖം പങ്കു വയ്ക്കുന്നു.ആദരാഞ്ജലികൾ അർപ്പിക്കുന്നു,ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റു വാങ്ങുന്നതിനും സംസ്കാര ചടങ്ങിനും, അപ്രതീക്ഷിത ഘട്ടത്തിൽ PPE കിറ്റ് പോലും ധരിക്കാതെ ധൈര്യ സമേതം മനുഷ്യത്വം കാട്ടിയ റിയാസിനും,നൗഫലിനും,അനീസിനും,ഫിർദൗസിനും നന്മകൾ നേരുന്നു,അഭിവാദ്യം അർപ്പിക്കുന്നു😍👍🏻
അഡ്വ എ മനാഫ്