22/12/2025
കഴിക്കുന്നതെല്ലാം മീനാണോ?
മലയാളികളുടെ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മത്സ്യം. അത് കടൽ മത്സ്യമായാലും കായൽ മത്സ്യമായാലും. അവ രുചികരം മാത്രമല്ല, പോഷകങ്ങളുടെ കലവറ കൂടിയാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ മത്സ്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. എളുപ്പത്തിൽ ദഹിക്കുന്ന പ്രോട്ടീനും എല്ലുകൾക്ക് ബലം നൽകുന്ന വൈറ്റമിൻ-ഡിയും കാൽസ്യവും ഇവയിൽ നിന്ന് ധാരാളമായി ലഭിക്കുന്നു.
കടൽ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന അയഡിൻ തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്താനും ചർമ്മത്തിനും, മുടിക്കും ആരോഗ്യം നൽകാനും മത്സ്യം കഴിക്കുന്നത് സഹായിക്കും. കരിമീൻ, ചെമ്മീൻ തുടങ്ങിയ കായൽ മത്സ്യങ്ങൾ രുചിയിലും പോഷകഗുണത്തിലും മുന്നിട്ടുനിൽക്കുന്നു. കൊഴുപ്പ് കുറവായതിനാൽ കടൽ കായൽ മൽസ്യങ്ങൾ ജീവിതശൈലീ രോഗങ്ങൾ തടയാൻ റെഡ് മീറ്റിനേക്കാൾ (ഇറച്ചി) എന്തുകൊണ്ടും സുരക്ഷിതമായ ഭക്ഷണമാണ്.
ഇന്ന് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മൽസ്യം എന്നാൽ "ഫ്രഷ്" എന്ന് കരുതി നമ്മൾ വാങ്ങുന്ന മീൻ പലപ്പോഴും മാരകമായ രാസവസ്തുക്കളുടെ കലവറയാണ്. ലാഭം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ഈ മായം ചേർക്കൽ പ്രക്രിയയെക്കുറിച്ചും, കൃത്യമായ ശീതീകരണം ഇല്ലാത്തതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നമ്മൾ ചിന്തിക്കണം. മീൻ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് 4-6 മണിക്കൂർ കഴിഞ്ഞാൽ കേടാകാൻ തുടങ്ങും. മൽസ്യം കേടുകൂടാതെ സൂക്ഷിക്കാൻ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ശീതികരണം.
ശീതികരണത്തിൽ ഏറ്റവും ചിലവ് കുറഞ്ഞ മാർഗമാണ് ഐസിന്റെ ഉപയോഗം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം, കേരളം പോലത്തെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ (Tropical Climate) മീൻ കേടാകാതിരിക്കാൻ 1:2 എന്ന അനുപാതത്തിൽ (ഒരു കിലോ മീനിന് രണ്ട് കിലോ ഐസ്) ഐസ് ഉപയോഗിക്കണം എന്നാണ് കണക്ക്. 1Kg മീനിന് 2Kg ഐസ് (1 Kg Fish : 2 Kg Ice) എന്ന അനുപാതത്തിൽ ഉപയോഗിച്ചാൽ മീനിന്റെ വില കുറയുമോ? ഉത്തരം എന്തായിരിക്കും , ഇല്ല പകരം വില കൂടും. സാധാരണയായി ഐസിന്റെ ഉരുകൽ പരിസ്ഥിതിയുടെ താപനം, ഈർപ്പം, സൂര്യപ്രകാശം, ചുറ്റുപാടുമുള്ള വായുവിന്റെ ചലനം എന്നിവയാൽ വിധേയമാണ്. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ (34°C), 1 kg ഐസ് പൂർണ്ണമായി ഉരുകാൻ 30 - 45 മിനിറ്റ് എടുക്കും. അങ്ങനെ നോക്കിയാൽ 1Kg മീനിന് ഓരോ മണിക്കൂർ കൂടുമ്പോഴും 2 KG ഐസ് വച്ച് ഉപയോഗിക്കേണ്ടിവരുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള ഒരു കിലോ മീനിന് രണ്ട് കിലോ ഐസ് എന്ന അനുപാതത്തിൽ മീൻ സൂക്ഷിച്ചാൽ ചിലവ് കൂടും ഒപ്പം വിൽക്കുന്ന മീനിന്റെ വിലയും കൂടും. അതുകൊണ്ട്, നല്ല രീതിയിൽ ഐസ് ഇട്ട് കൊണ്ടുവരുന്ന മീനിന് എപ്പോഴും വില കൂടുതലായിരിക്കും. കൂടുതൽ ഐസ് ഉപയോഗിക്കുന്നത് (1:2 ratio) മീനിന്റെ ഗുണനിലവാരം ഏറ്റവും മികച്ചതായി നിലനിർത്തും. എന്നാൽ ഇതിന് ചിലവ് കൂടുതലാണ് (മണിക്കൂർ ഇടവിട്ട് ആവശ്യമായി വരുന്ന ഐസിന്റെ വില + ഗതാഗത ചിലവ്). അതിനാൽ, ഗുണനിലവാരമുള്ള മീൻ വിൽക്കുന്നവർക്ക് സ്വാഭാവികമായും വില കൂട്ടേണ്ടി വരുന്നു. അപ്പോൾ വില കുറയ്ക്കാൻ എന്ത് ചെയ്യും ഐസിന്റെ അളവ് കുറക്കണം. യഥാർത്ഥത്തിൽ ഐസിന്റെ അളവ് കുറയ്ക്കുമ്പോഴാണ് ചിലവ് കുറയ്ക്കാൻ കഴിയുന്നതും ലാഭം കൂടുന്നതും, വിപണിയിൽ വില കുറച്ച് വിൽക്കാൻ സാധിക്കുന്നതും . 100 കിലോ മീനിന് 40 കിലോ ഐസ് മാത്രം ഉപയോഗിക്കുക. ഇത് ചിലവ് വല്ലാതെ കുറയ്ക്കുന്നു. പക്ഷെ ഐസ് കുറച്ചാൽ മീൻ ചീഞ്ഞുപോകില്ലേ? തീർച്ചയായും കേടാകും.
ഐസ് കുറയുമ്പോൾ താപനില ഉയരുകയും ബാക്ടീരിയകൾ പ്രവർത്തിച്ചു തുടങ്ങുകയും പെട്ടെന്ന് കേടാകുകയും ചെയ്യുന്നു. ശരിയായി തണുപ്പിക്കാത്ത മൽസ്യങ്ങളിൽ (പ്രത്യേകിച്ച് ചൂര, അയല പോലുള്ളവയിൽ) അമിനോ ആസിഡുകൾ വിഘടിച്ച് ശരീരത്തിന് ഹാനികരമാകുന്ന ഹിസ്റ്റമിൻ എന്ന വിഷവസ്തു ഉണ്ടാകുന്നു. ഇത് പാചകം ചെയ്താലും നശിക്കില്ല. സാൽമൊണല്ല, ഇ-കോളി തുടങ്ങിയ ബാക്ടീരിയകളും പെരുകുന്നു . അപ്പോൾ ലാഭം കിട്ടണമെങ്കിൽ ഐസിന്റെ ഉപയോഗം കുറക്കുകയും വേണം മീൻ കേടാകാതെ വിൽക്കാനും കഴിയണം, ചിലവ് കുറഞ്ഞ എന്തെങ്കിലും മാർഗം ഉണ്ടോ? അവിടെയാണ് യഥാർത്ഥത്തിൽ 'രാസവസ്തുക്കളുടെ' കടന്നുകയറ്റം മീനിൽ ഉണ്ടാകുന്നത്.
ഐസിന്റെ ചിലവ് കുറയ്ക്കാനും, മീൻ ചീഞ്ഞളിയാതിരിക്കാനും അമോണിയ, ക്ലോറിൻ, ഫോർമാലിൻ എന്നിവ ഐസിലൂടെയോ ,നേരിട്ടോ മത്സ്യങ്ങളിൽ പ്രയോഗിക്കുന്നു. അമോണിയ (Ammonia) ചേർത്താൽ ഐസ് പെട്ടെന്ന് ഉരുകില്ല. കുറച്ച് ഐസ് കൊണ്ട് മീൻ ദീർഘദൂരം കൊണ്ടുപോകാം. ഇത് വയറ്റിൽ അൾസർ ഉണ്ടാക്കാനും അന്നനാളം പൊള്ളാനും കാരണമാകുന്നു. ഫോർമാലിൻ (Formalin) മോർച്ചറിയിൽ ശവശരീരം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ്. ഇത് അടിച്ചാൽ മീൻ കല്ലുപോലെ ഇരിക്കും തൊട്ടുനോക്കുമ്പോൾ നല്ല ഫ്രഷ് ആണെന്നും കട്ടിയുണ്ടെന്നും നമുക്ക് തോന്നും. ഇതൊരു കൊടും വിഷമാണ് (Carcinogen). ക്യാൻസറിനും, കിഡ്‌നി തകരാറിനും, ശ്വാസകോശ രോഗങ്ങൾക്കും ഇത് കാരണമാകും.ക്ലോറിൻ (Chlorine), പഴകിയ മീനിലെ വഴുവഴുപ്പ് (Slime) കളയാനും, മീൻ വെട്ടിത്തിളങ്ങാനും ഉപയോഗിക്കുന്നു. പഴയ മീൻ കണ്ടാൽ പുതിയതാണെന്ന് തോന്നിപ്പിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾക്കും, തൈറോയ്ഡ് പ്രശ്നങ്ങൾക്കും ഇതിന്റെ ഉപയോഗം കാരണമാകുന്നു.
ഇനി 1Kg മീനിന് :2 Kg ഐസ് എന്ന രീതിയിൽ മീൻ സൂക്ഷിച്ചാൽ, ഇന്ന് ലഭ്യമാകുന്ന മീനുകൾ ശുദ്ധമാണെന്ന് നമ്മക്ക് പറയാൻ സാധിക്കുമോ ? ഇല്ല , കാരണം , മാർക്കറ്റിൽ ലഭ്യമാകുന്ന ഐസ് ബ്ലോക്കുകൾ 100% ശുദ്ധമല്ല , അവയുടെ ഗുണനിലവാരം ആരെങ്കിലും പരിശോദിക്കുന്നുണ്ടോ ? ഇല്ല , മീൻ വാങ്ങുന്ന വ്യക്തികൾ പോലും അതിനെപ്പറ്റി ചിന്തിക്കാറുപോലുമില്ല എന്നതാണ് വാസ്തവം. പല ഐസ് പ്ലാന്റുകളും ഐസ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ശുദ്ധീകരിക്കാത്ത മലിനജലമാണ്. പൊതുകിണറുകളിൽ നിന്നോ ,തോടുകളിൽ നിന്നോ മറ്റ് ജലസ്രോതസ്സുകളിൽ നിന്നോ എന്തിന് ഓടകളിൽ നിന്നുപോലും നേരിട്ട് വെള്ളം ഇത്തരം പ്ലാന്റുകളിൽ ഉപയോഗിക്കുന്നു . ഏത് സ്രോതസ്സിൽ നിന്നായാലും ശുദ്ധീകരിക്കാതെ ഉപയോഗിക്കുന്ന വെള്ളത്തിൽ അപകടകരമായ രാസവസ്ത്തുക്കൾ , ഹെവി മെറ്റൽസ്, ഇ-കോളി (E. coli),കോളിഫോം ബാക്ടീരിയകൾ എന്നിവ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
ഇനി അത് കൈകാര്യം ചെയ്യുന്ന രീതികളോ , ഐസ് ബ്ലോക്കുകൾ പലപ്പോഴും വൃത്തിഹീനമായ ചാക്കുകളിലാണ് പൊതിയുന്നത്. വാഹനങ്ങളിൽ നിന്നും ഇറക്കുമ്പോൾ തറയിലൂടെ വലിച്ചിഴച്ചാണ് പലപ്പോഴും കടകളിലേക്ക് എത്തിക്കുന്നത്. ഐസ് പൊട്ടിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളും വൃത്തിയുള്ളതാകണമെന്നില്ല. മലിനമായ ഐസ് ഉപയോഗിക്കുന്നതിലൂടെ ടൈഫോയ്ഡ് (Typhoid) , മഞ്ഞപ്പിത്തം, ഗുരുതരമായ ഭക്ഷ്യവിഷബാധ കോളറ (Cholera) പോലെയുള്ള രോഗങ്ങളും വരാം. ചുരുക്കത്തിൽ, മാർക്കറ്റിൽ ലഭ്യമാകുന്ന ഐസ് പലപ്പോഴും രോഗങ്ങളുടെ ഒരു കലവറയാണ്.
"അപ്പോൾ പിന്നെ നമ്മൾ എന്ത് ചെയ്യും മല്ലയ്യ?" എന്ന ഡയലോഗ് അല്ലെ മനസ്സിൽ വരുന്നത് . അതിന് ഒരു വഴിയേ ഉള്ളു മൽസ്യങ്ങൾ ലഭ്യമാകുന്ന ഇടത്ത് തന്നെ അത് ക്ലീൻ ചെയ്ത് ഐസുമായി നേരിട്ട് സമ്പർക്കം വരാത്തരീതിയിൽ പായ്ക്ക് ചെയ്ത് കൊണ്ടുവരുക. മൽസ്യം വാങ്ങാനായി ഓരോ വ്യക്തികൾക്കും അവ ലാഭ്യമാകുന്ന കടൽ തീരങ്ങളിൽ പോയി വാങ്ങി ക്ലീൻ ചെയ്ത് ശീതീകരിച്ച് കൊണ്ടുവന്ന് ദിവസേന ഉപയോഗിക്കാൻ സാധിക്കുമോ, ഇല്ല , ചിലർക്കൊക്കെ സാധിച്ചേക്കാം , എന്നിരുന്നാലും ഭൂരിപക്ഷം ആളുകൾക്കും ഇത് പ്രായോഗികമായ ഒരു രീതിയല്ല. മീനുകൾ കൃത്യമായ ശീതികരണത്തോടെ 1:2 Ratio- ൽ മാലിന്യം കലരാത്ത നല്ല ഐസ് ഉപയോഗിക്കുന്ന കച്ചവടക്കാരെ മാർക്കറ്റിൽ നമ്മൾക്ക് കാണാൻ കഴിയും അവരെ അന്വേഷിച്ച് കണ്ടെത്തണം എന്നുമാത്രം. അവിടെയാണ് ShoreCatch എന്ന പേര് ഓരോരുത്തരുടെയും ഹൃദയങ്ങളിൽ സൂക്ഷിക്കേണ്ടത്. ഇനി കെമിക്കൽ ചേർക്കാത്ത യഥാർത്ഥ കടൽ - കായൽ മീനുകളുടെ രുചി അറിയണമെന്ന് ചന്തിക്കുമ്പോൾ മനസ്സിൽ ആദ്യം വരേണ്ട പേര് അത് ShoreCatch എന്നായിരിക്കട്ടെ .
എന്തുകൊണ്ട് ShoreCatch ?
വൃത്തിയായി ക്ലീൻ ചെയ്ത മൽസ്യങ്ങൾ പായ്ക്ക് ചെയ്തതിനു ശേഷം മാത്രം ഐസ് ഉപയോഗിക്കുന്നു.
മൽസ്യങ്ങൾ ഐസുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതുമൂലം
ക്ലോറിൻ, ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കളും, ഒപ്പം ഇക്കോളി പോലെയുള്ള രോഗാണുക്കളെയും ഒഴിവാക്കാൻ സാധിക്കുന്നു.
ബാക്റ്റീരിയകളുടെയും, കടലിൽനിന്നുള്ള രാസവസ്തുക്കളുടെയും സാന്നിധ്യം ഒഴിവാക്കാനായി IONIZED Oxygen Wash ചെയ്യുന്നു.
കരളിനും വൃക്കകൾക്കും ഹാനികരമാകാവുന്ന TMA , DMA , ഹിസ്റ്റാമിൻ പോലെയുള്ള പദാർത്ഥങ്ങൾ മത്സ്യത്തിൽ ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക പാക്കിങ്ങും , ശീതികരണവും ShoreCatch ഉറപ്പ് വരുത്തുന്നു.
മത്സ്യങ്ങൾ വൃത്തിയാക്കി Ionized - Oxygen വാഷ് ചെയ്ത് പായ്ക്ക് ചെയ്യുന്നതിനാൽ, കഴുകി ആവശ്യമായ മസാല കൂട്ടുകൾ ചേർത്ത് നേരിട്ട് പാചകം ചെയ്യാവുന്നതാണ്.
ക്ലീൻ ചെയ്ത മത്സ്യങ്ങൾ മാത്രം ( Reday - to - Cook ) വില്പനക്ക്.
കടപ്പുറത്തുനിന്നും പ്രതിദിനം ലഭ്യമാകുന്ന മൽസ്യങ്ങൾ മാത്രമാണ് ShoreCatch വില്പനനടത്തുന്നത്.
മത്സ്യങ്ങളുടെ ദിവസേനയുള്ള ലഭ്യതക്കനുസരിച്ച് ഞങ്ങൾ അറിയിപ്പ് നൽകുന്നതാണ്. ദിവസേനയുള്ള ഓർഡർ ബുക്കിങ്ങു കൾക്കായി./WhatsApp ചെയ്യൂ:
944 77 28 387.
Service Area : അതിരമ്പുഴ , വേദഗിരി , ഒണംതുരുത്ത് , കാണക്കാരി , കൈപ്പുഴ , ഏറ്റുമാനൂർ , ചെറുവാണ്ടൂർ , തെള്ളകം , മാന്നാനം , ആർപ്പൂക്കര, കുടമാളൂർ , തിരുവാതുക്കൽ , ചുങ്കം , കുമാരനല്ലൂർ , ചൂട്ടുവേലി , നാഗമ്പടം , കോട്ടയം ടൗൺ , പുത്തനങ്ങാടി , തിരുനക്കര കഞ്ഞിക്കുഴി ,
ഓർക്കുക കുറഞ്ഞ വിലയിൽ ലഭിക്കുന്ന മീൻ ലാഭമല്ല, മറിച്ച് നമ്മുടെ ആരോഗ്യത്തിന് വലിയൊരു നഷ്ടമാണ് വരുത്തുന്നത്. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും മാത്രം മൽസ്യം വാങ്ങുക. ഓർക്കുക, നല്ല ഭക്ഷണമാണ് ഏറ്റവും വലിയ ഔഷധം. അതിൽ മായം കലരുന്നത് തിരിച്ചറിയുക.
--- -----------------------------------------------------------------------