Thekkil Suhail

Thekkil Suhail Works as a Teacher

05/03/2026

മർക്കസ് യൂനാനി കോളേജിന് എയ്ഡഡ് പദവി
കേരളത്തിൽ ആദ്യമായി ഒരു യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി ലഭിച്ചു.

എന്താണ് എയ്ഡഡ് പദവി

ഈ സ്ഥാപനത്തിൻ്റെ ഉടമസ്ഥാപകാശം അതിൻ്റെ നിലവിലുള്ള ഭൂവുടമക്ക് തന്നെയാണ്.
അവരുടെ കമ്മിറ്റി തീരുമാനിക്കുന്ന ഒരു വ്യക്തിയെ മാനേജറാക്കും അത് വകുപ്പ് അംഗീകരിക്കും.
സർക്കാർ ചില കോഴ്സുകൾക്ക് അംഗീകാരം നൽകും. ആ കോഴ്സ് നടത്താനാവശ്യമായ ഡോക്ടർമാർ, നോൺ ടീച്ചിങ്ങ് സ്റ്റാഫ് എന്നിവരെ മാനേജർ നിയമിച്ച് അംഗീകാരത്തിനായി മെഡിക്കൽ വകുപ്പിനയക്കും.
നിയമനം അംഗീകരിച്ചാൽ ശമ്പളവും പെൻഷനും മറ്റു ആനുകൂല്യങ്ങളും സർക്കാർ നൽകും.
വിദ്യാർത്ഥികളെ പൊതു മാനദണ്ഡപ്രകാരം പ്രവേശിപ്പിക്കണം.
നിലവിൽ മെഡിക്കൽ പഠനത്തിന് സർക്കാർ നിശ്ചയിച്ച ഫീസ് കുട്ടികൾ അടക്കണം.

ഇനി എന്താണ് കടമ്പ.

ഈ സ്ഥാപനത്തിൽ തസ്തിക നിർണ്ണയിക്കണം. ആര്?
മിക്കവാറും അടുത്ത സർക്കാർ.
തസ്തിക നിർണ്ണയിച്ചാൽ ജീവനക്കാരെ നിയമിക്കും. അവർക്ക് ശമ്പളം നൽകണം. അതും അടുത്ത സർക്കാർ. സാമ്പത്തിക ബാധ്യത മുഴുവൻ അടുത്ത സർക്കാറിന്. ക്രെഡിറ്റോ പിണറായി സർക്കാറിന്.
ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കും എന്ന് ഖലീൽ തങ്ങൾ. അപ്പോൾ കാര്യങ്ങൾ വ്യക്തമായി. മുസ്ലിം ലീഗിന് വോട്ട് ചെയ്യാറിലെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ആണെങ്കിൽ വ്യക്തികളെ നോക്കി വോട്ട് ചെയ്യാറുണ്ടായിരുന്നു. ഇത്തവണ ആ വോട്ട് പിണറായി ഉറപ്പിച്ചു.
ബോഡി വേസ്റ്റ് എന്ന് പറഞ്ഞ സാക്ഷാൽ പാർട്ടി സെക്രട്ടറി. നബിതങ്ങളുടെ തിരുകേശം സൂക്ഷിക്കുന്നതിന് വേണ്ടി ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്ത് നോളജ് സിറ്റിയും ഗ്രാൻ്റ് മസ്ജിദും മറ്റും സ്ഥാപിച്ചു. ഈ ടൗൺഷിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് യൂനാനി കോളേജ്.
ബോഡി വേസ്റ്റ് എന്ന പറഞ്ഞ വ്യക്തി പാർട്ടി സെക്രട്ടറിയിൽ നിന്നും ക്യാപ്റ്റനായി മാറിയപ്പോൾ ലഭിച്ച എയ്ഡഡ് പദവി കാലത്തിൻ്റെ കാവ്യനീതി.

കാന്തപുരം പറയുന്നത് കേട്ട് ഭരിക്കുന്നു എന്നു പറയുന്നത് വെള്ളാപ്പള്ളി. മലപ്പുറത്ത് അദ്ദേഹത്തിന് സ്കൂൾ ഒന്നും നൽകിയില്ല എന്നാണ് അദ്ദേഹത്തിൻ്റെ പരാതി. പത്തു വർഷം ഭരിച്ച ക്യാപ്റ്റനോട് സ്റ്റേറ്റ് ഒന്നാം നമ്പർ കാറിൽ സഞ്ചരിക്കുമ്പോൾ സ്കൂൾ ചോദിച്ചോ എന്നറിയില്ല.
പക്ഷെ മലബാറിൽ ധാരാളം പ്ലസ് ടു സ്കൂൾ ആവശ്യമുണ്ട്. വെള്ളാപ്പള്ളിയുടെ ടീമിന് നൽകിയെങ്കിലും ഒരു അമ്പത് പ്ലസ്ടു സ്കൂൾ അനുവദിക്കുകയോ തെക്കൻ ജില്ലകളിൽ കുട്ടികളില്ലാത്ത അദ്ദേഹത്തിൻ്റെ സ്കൂളുകൾ പൂർണ്ണമായോ ബാച്ചുകൾ മാത്രമോ മലബാറിലേക്ക് മാറ്റാനോ അനുവദിക്കണം.
വോട്ടും ഉറപ്പിക്കാം. ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ വിഷലിപ്ത വാക്കുകൾ കേൾക്കാതെ ഉറങ്ങാം. മലബാറിലെ പ്ലസ് ടു ക്ഷാമം സ്ഥിരമായി പരിഹരിച്ച നേട്ടത്തോടെ കൂടുതൽ വോട്ടും നേടാം....
വിവിധ മേഖലകളിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണം. കഴിയില്ലെങ്കിൽ സ്വാശ്രയം, എയ്ഡഡ് എന്നീ രൂപത്തിൽ അംഗീകാരം നൽകുകയും വേണം. ഇന്ത്യയിൽ ആദ്യമായി ഒരു യൂനാനി സ്ഥാപനത്തിന് എയ്ഡഡ് പദവി നൽകിയതിന് അഭിനന്ദനം.
ഇനി വെള്ളാപ്പള്ളിക്ക് മലബാറിൽ പ്ലസ് ടൂ സ്ഥാപനങ്ങൾ നൽകിയാൽ അതിനും അഭിനന്ദങ്ങൾ.
വോട്ട് വ്യക്തിപരം.
ആരുടേയും വോട്ട് ഒരു ഓഫീസിലും പണയം വച്ചിട്ടില്ല.

- തേക്കിൽ സുഹൈൽ -

Address

Kozhikode
673631

Telephone

9847555532

Website

Alerts

Be the first to know and let us send you an email when Thekkil Suhail posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share