QUEEN GOLD HONEY BEE PLANT
പാവം തേനീച്ച കുടുംബം
രസകരമായ തേനീച്ച കുടുംബ കഥ(Poor Bee Family Funny bee family story)
അമ്മയും ആൺമക്കളും പെൺമക്കളും അടങ്ങുന്ന ഉപകുടുംബം(Queen Drone and workers bees)
ആൺമക്കൾക്ക് അച്ഛനില്ല
അവർക്ക് ഒരു മുത്തച്ഛനുണ്ട്
അവർക്ക് പെൺമക്കൾക്കും പേരക്കുട്ടികൾക്കും അച്ഛനാകാം
അവർക്ക് ആൺമക്കളുണ്ടാകില്ല
പിതാവ് മകൻ എന്ന ബന്ധമില്ലാത്ത കുടുംബം
മക്കളില്ലാത്ത ക്ലോണുകളും പിതാവില്ലാത്ത
പുരുഷന്മാരും
ആശയക്കുഴപ്പത്തിലാണോ? തുടർന്ന് വായിക്കുക...
ദീർഘായുസ്സുള്ള അമ്മയും അൽപ്പായുസ്സ് ഉള്ള മക്കളും
അമ്മ ജീവിച്ചിരിക്കെ വിടപറഞ്ഞു പോകുന്ന മക്കൾ
അച്ഛൻറെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യമില്ലാത്ത ആൺമക്കളും പെൺമക്കളും
(without father protection)
കുടുംബ നാഥൻ റെ സംരക്ഷണം ഇല്ലാത്തഅമ്മ
(A family without a king)
പിതൃത്വം നിഷേധിക്കപ്പെട്ട ജന്മം കൊണ്ട്അച്ഛൻഎന്ന്അവകാശപ്പെടാൻപോലും ആരുമില്ലാത്ത ആൺമക്കൾ
(unfertilized egg)
ജനിക്കുന്നതിനു മുമ്പേ അച്ഛൻ വിടപറഞ്ഞു പോയ പെൺമക്കൾ
(Drones die during mating)
മരിക്കുന്നതുവരെ മക്കൾക്ക് ജന്മം നൽകാൻ വിധിക്കപ്പെട്ട അമ്മ(Egg laying machine)
തനിക്ക് ആൺസന്തതികളെ ഉണ്ടാകില്ല എന്ന നഗ്നസത്യം
മനസ്സിലാക്കി ജീവിക്കുന്ന ആൺമക്കൾ
(The queen does not fertilize to produce drones)
ആദ്യരാത്രിയിൽ മരിച്ചു വീഴുന്ന ഹതഭാഗ്യരായ ആൺമക്കൾ
(The drone dies after mating with the queen)
ആദ്യ രാത്രി നിഷേധിക്കപ്പെട്ട പെൺമക്കൾ (sexually unfit)
അച്ഛൻറെ സംരക്ഷണം ഇല്ലെങ്കിലും അമ്മയുടെ അഭാവം
മുഴുവൻ കുടുംബവും ഇല്ലാതാകുമെന്ന് ഭയത്തിൽ കഴിയുന്ന മക്കൾ(Queen less)
കുടുംബപരമായി ആൺമക്കളെയും പെൺമക്കളെയും ഉത്പാദിപ്പിക്കാൻ അവകാശമില്ലാത്ത പെൺമക്കൾ
(Worker bees do not produce eggs)
അനിയന്മാരെയും അനിയത്തി മാരെയുംസംരക്ഷിച്ച് വളർത്താൻ പോറ്റമ്മയുടെ സ്ഥാനംഏറ്റെടുക്കാൻവിധിക്കപ്പെട്ട പെൺമക്കൾ (Worker bees take care of the young)
ആദ്യരാത്രിയുടെ പരാജയമോ ഭക്ഷണത്തിൻറെ യോ കുറവ് കൊണ്ടു കുടുംബത്തിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കപ്പെടുന്ന ആൺമക്കൾ (Drones are kicked out of the cage)
ശത്രുക്കൾക്ക് നേരെ യോദ്ധാവിനെ പോലെ പൊരുതി
ധീരതയോടെ മരണം ഏറ്റുവാങ്ങുന്ന പെൺമക്കൾ (Guard bees)
അമ്മയുടെ കാലശേഷം
തനിക്ക് കിട്ടാത്ത ഭാഗ്യം വിസ്മരിച്ചുകൊണ്ട്
അനിയത്തി മാരിൽ ഒരാളെ
അമ്മ ആക്കി മാറ്റി കുടുംബത്തിൻറെ പാരമ്പര്യം നിലനിർത്തുന്ന പെൺമക്കൾ
(Building a new queen)
അനിയന്മാർക്കും അനിയത്തിമാർക്കും ഉണ്ണാനും ഉറങ്ങാനും വളരാനും കഴിയുന്ന ആഡംബര സൗധങ്ങൾ പണിയുന്ന ചേച്ചിമാർ
(Makes cells for babies)
ഒരു പരാതിയും പറയാതെ വിശ്രമമില്ലാതെ ജോലി ചെയ്തു
കുടുംബത്തിലെ എല്ലാ കർത്തവ്യങ്ങളും നിർവഹിക്കുന്ന
പെൺമക്കൾ
(Worker bees do all the work)
തനിക്കു കിട്ടിയ ഭക്ഷണസമ്പത്തിനെ ഉറവിടം
സഹോദരിമാർക്ക് വീതിച്ചു നൽകാൻ സൻമനസ് കാണിക്കുന്ന പെൺമക്കൾ(The bee dance)
സഹോദരങ്ങൾക്ക് വേണ്ടി ഇത്രയധികം ത്യാഗം സഹിക്കും പോഴും അവരും താനും ഒരു അച്ഛൻറെ മക്കളല്ല എന്നകാര്യം ബോധപൂർവംമറക്കുന്നപെൺമക്കൾ(Subfamily)
പല കുടുംബങ്ങളുടെ സന്തതി പരമ്പരകളെ നിലനിർത്താൻ ജീവത്യാഗം ചെയ്യുന്ന ആൺമക്കൾ(The queen bee mates with many drones)
ജീവിതനൗകയിൽ തൻറെ ജന്മസാഫല്യം പൂവണി യുവാൻ കാത്തിരിക്കുന്ന ആൺമക്കൾ
(Mating is the purpose of life)
കുടുംബത്തിൻറെ നിലനിൽപ്പിനുവേണ്ടിമൈലുകളോളംസഞ്ചരിച്ച്ശരീരഭാരത്തിൻറെപകുതിയോളംഭക്ഷണസാധനങ്ങളുംചുമന്നവീട്ടിലെത്തിച്ചു തൻറെ ജീവിതദൗത്യം സഫലീകരിക്കാൻ പ്രയത്നിക്കുന്ന പെൺമക്കൾ(Collecting honey and pollen)
തനിക്ക് സന്തതിപരമ്പരകൾ ഉണ്ടായാൽ കുടുംബ നാശം എന്ന സത്യം മനസ്സിലാക്കി ജീവിതകാലം മുഴുവൻ കന്യകമാരായ ഇരിക്കുവാൻ വിധിക്കപ്പെട്ട പെൺമക്കൾ(All offspring of worker bees will be drones)
അംഗബലം കൂടി വീട്ടിൽ ഇടം ഇല്ലെന്ന് തോന്നിയാൽസ്വന്തം വീട് സഹോദരങ്ങൾക്ക് വിട്ടുനൽകി അമ്മയും കൂട്ടി മറ്റൊരു വീട്ടിൽ താമസം ആക്കുന്ന പെൺമക്കൾ(Bees swarm)