Athri Products

Athri Products Athri For pure products without any added chemicals for color, smell or durability
(1)

Sesame oil, coconut oil, castor oil, ghee, honey, undiluted rice (not cooked and spiked with DDT), undiluted greens, wheat flour for diabetics and others, chili and turmeric powders (Athri for pure products without preservatives or any other chemicals)

For worship and health - Athri

20/10/2025

മനുഷ്യർക്ക് ഭക്ഷണ ഉത്പന്നങ്ങൾ നൽകുന്ന കമ്പനി കൾ മരുന്ന് കമ്പനികളുമായി ബന്ധം. അതായത് ഭക്ഷണം നൽകി രോഗികൾ ആക്കി മെഡിസിൻ ചിലവാക്കിക്കുന്ന ബിസിനസ് ടെക്നിക്...

കണ്ണ് ഉള്ളവർ കാണുക, ചെവി ഉള്ളവർ കേൾക്കുക, ബുദ്ധി ഉണ്ടെങ്കിൽ ഗ്രഹിക്കുക.

20/10/2025

ഏവർക്കും അത്രിയുടെ ദീപാവലി ആശംസകൾ !

ഏവർക്കും അത്രിയുടെ വിഷു ആശംസകൾ ! ധന്യാത്മൻ,ശുദ്ധമായ കാർഷിക ഉത്‌പന്നങ്ങൾ തനതുരീതിയിൽ സംഭരിച്ചു നിറത്തിനോ, രുചിക്കോ, ഈടുനി...
14/04/2025

ഏവർക്കും അത്രിയുടെ വിഷു ആശംസകൾ !

ധന്യാത്മൻ,
ശുദ്ധമായ കാർഷിക ഉത്‌പന്നങ്ങൾ തനതുരീതിയിൽ സംഭരിച്ചു നിറത്തിനോ, രുചിക്കോ, ഈടുനിൽക്കുന്നതിനോ ഏതൊരു രാസപഥാർത്ഥങ്ങളും ചേർക്കാതെ -
മായമില്ലാത്ത ഭക്ഷണം
മരുന്നില്ലാത്ത ജീവിതം
ആരോഗ്യമാണ് ജീവിതം
ആഹാരമാണ് ഔഷധം
എന്ന സന്ദേശവുമായി പ്രവർത്തനമാരംഭിച്ച് എല്ലാ ജില്ലയിലും മിനിമം അത്രിയുടെ ഒരു സ്റ്റോർ എങ്കിലും എന്ന ലക്ഷ്യത്തിൻ്റെ തുടക്കം അത്രിയുടെ ആദ്ധ്യ ഔട്ലറ്റ് തിരുവനന്തപുരം ചാവടിമുക്ക്, ഗാന്ധീപുരം ഗണപതിക്ഷേത്രത്തിന് സമീപം ഏപ്രിൽ 14 മേടം 1-ാം തിയതി വിഷുദിനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം ഏവരെയും അറിയിക്കുന്നും...
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
ഹൃദ്യമായ വിഷു ആശംസകൾ !
#റ്റീം_അത്രി

ആരാധനക്കും, ആരോഗ്യത്തിനും "അത്രി" എള്ളെണ്ണ/നല്ലെണ്ണ"ക്ഷേത്രങ്ങളിലും, ഭവനങ്ങളിലും മായമില്ലാത്ത പൂജാ ദ്രവ്യങ്ങളും ഭക്ഷ്യ വ...
24/10/2024

ആരാധനക്കും, ആരോഗ്യത്തിനും "അത്രി" എള്ളെണ്ണ/നല്ലെണ്ണ"
ക്ഷേത്രങ്ങളിലും, ഭവനങ്ങളിലും മായമില്ലാത്ത പൂജാ ദ്രവ്യങ്ങളും ഭക്ഷ്യ വസ്തുക്കളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു സഹോദരങ്ങൾ ചേർന്നു നടത്തുന്ന സംരംഭം ശുദ്ധമായ എള്ളെണ്ണ മായമോ, കലർപ്പോ, ഇല്ലാത്ത എള്ളെണ്ണ/നല്ലെണ്ണ തമിഴ്‌നാട്ടിൽനിന്നും, ഗുജറാത്തിൽ നിന്നും കൊണ്ടുവരുന്ന കറുത്ത എള്ള് മരച്ചക്കിൽ ആട്ടി തെളിയിച്ചെടുക്കുന്ന എള്ളെണ്ണ, ഈ സംരംഭത്തിന് എല്ലാ സജനങ്ങളുടെയും, ക്ഷേത്ര കമ്മറ്റികളുടെയും പിന്തുണ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. "നമ്മുടെ ഭവനങ്ങളിലും", ക്ഷേത്രങ്ങളിലും" ശുദ്ധമായ എള്ളെണ്ണ Courier service, Postal service, Parcel service മുഖാന്തരവും എത്തിച്ചു തരുന്നതാണ്.
ശുദ്ധമായ എള്ളെണ്ണ, വെളിച്ചെണ്ണ, നെയ്യ്, ഭസ്മം, വിളക്കുതിരി ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
Contact number: +91 9446949849
നമുക്ക് ഒരുമിച്ച് തീരുമാനിക്കാം നമ്മുടെ ഭവനങ്ങളിലും, ക്ഷേത്രങ്ങളിലും, കാവുകളിലും ഇനി മാലിന്യം കലർന്ന എണ്ണ ഉപയോഗിക്കില്ല എന്ന്....

അതിന് നിങ്ങൾക്കൊപ്പം

അത്രി പ്രോഡക്ട്സ്
തിരുവനന്തപുരം. കാര്യവട്ടം
+91 9446949849

03/10/2024

നവരാത്രി പുണ്ണ്യകാലം
ഏവർക്കും അത്രിയുടെ നവരാത്രി ആശംസകൾ

നല്ല ആഹാരം, നല്ല ഉറക്കം, ശാന്തമായ മനസ്സ്, കൃത്യമായ വ്യായാമം എന്നിവയിലൂടെ ആരോഗ്യത്തി ലേക്ക് ചുവട് വെയ്ക്കാം അതിനായി നിറത്...
28/09/2024

നല്ല ആഹാരം, നല്ല ഉറക്കം, ശാന്തമായ മനസ്സ്, കൃത്യമായ വ്യായാമം എന്നിവയിലൂടെ ആരോഗ്യത്തി ലേക്ക് ചുവട് വെയ്ക്കാം അതിനായി നിറത്തിനോ, രുചിക്കോ, ഈടുനിൽക്കുന്നതിനോ ഏതൊരു രാസപഥാർത്ഥങ്ങളും ചേർക്കാത്ത #അത്രിയുടെ ശുദ്ധമായ നാച്വറൽ ഫുഡ് പ്രൊഡക്ടുകൾ.

കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ ഓർഡറുകൾക്കും വാട്സ്ആപ്പ് ചെയ്യുക +91 9446949849

 #അത്രി_സാമ്പാർ_പൊടി സാമ്പാർ പയറ്, പച്ചക്കറികൾ സുഗന്ധമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച സു...
08/09/2024

#അത്രി_സാമ്പാർ_പൊടി
സാമ്പാർ പയറ്, പച്ചക്കറികൾ സുഗന്ധമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച സുഗന്ധമുള്ള പായസമാണ് സാമ്പാർ.
പ്രോട്ടീൻ, ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് സാമ്പാർ.
#വിറ്റാമിൻ_എ: നേത്ര ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
#വിറ്റാമിൻ_സി: രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
#ഇരുമ്പ്: വിളർച്ച തടയുന്നു
#മഗ്നീഷ്യം: പേശികളെയും നാഡി പ്രവർത്തനത്തെയും നിയന്ത്രിക്കുന്നു
കലോറി കുറവാണ് (സാമ്പാറിൽ താരതമ്യേന കലോറി കുറവാണ്)
സാമ്പാർ ഒരു രുചികരമായ കറി വിഭവത്തേക്കാൾ കൂടുതലായ് ഇത് പോഷകാഹാരത്തിന്റെ കലവറയാണ്. അങ്ങനെ സാമ്പാറിൻ്റെ ഗുണങ്ങൾ ധാരാളം. നിങ്ങളുടെ ഭക്ഷണത്തിൽ സാംബാർ ഉൾപ്പെടുത്തുന്നത് അവശ്യ പോഷകങ്ങൾ നൽകും,
നിറത്തിനോ, രുചിക്കോ, ഈടുനിൽക്കുന്നതിനോ ഏതൊരു രാസപഥാർത്ഥങ്ങളും ചേർക്കാത്ത ശുദ്ധമായ സാമ്പാർ പൊടിയും മറ്റ് നാച്വറൽ ഫുഡ് പ്രൊഡക്ടുകൾക്കും ഞങ്ങളെ വിളിക്കുക +91 9446949849 പാരമ്പര്യത്തിന്റെ രുചി അനുഭവിക്കുക !

ഓണവും, വിഷുവും വരുമ്പോൾ പലകമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ നിങ്ങൾക്ക് കൈനിറയെ മോഹിപ്പിക്കുന്ന സമ്മാനങ്ങൾ വാഗ്ദാനം ...
22/08/2024

ഓണവും, വിഷുവും വരുമ്പോൾ പലകമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ നിങ്ങൾക്ക് കൈനിറയെ മോഹിപ്പിക്കുന്ന സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നാൽ അത്രി നിങ്ങൾക്ക് ശുദ്ധമായ ഭക്ഷ്യോൽപ്പന്നങ്ങളും അതിലൂടെ ആരോഗ്യം വാഗ്ദാനം ചെയ്യുന്നു.

"അകൃത്വാ പര സന്താപം
അഗത്വാ ഖലമന്ദിരം
അക്ലേശിത്വാ ച ആത്മാനം
യദല്പമപി തത് ബഹു:”
(യാജ്ഞവൽക്യ സ്മൃതി )

അന്യന് ദുഃഖം ഉണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യാതെയും, ദുഷ്ടന്റെ വീട്ടിൽ സഹായ അഭ്യർത്ഥനയുമായി പോകാതെയും, ആത്മ വിരോധിയും പാപ ഹേതുക്കളുമായ കർമ്മങ്ങൾ ചെയ്യാതെയും നേടാൻ കഴിയുന്നത് അൽപ്പമായാലും അതു ധാരാളമായി കണക്കാക്കി സംതൃപ്തരാവണം.

ഭക്ഷ്യ വസ്തുക്കളിൽ അമിത ലാഭത്തിനുവേണ്ടി വിഷവസ്തുക്കൾ ചേർക്കുന്നവർ, കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുള്ള വില കുറഞ്ഞ ലോഹങ്ങൾ ചേർത്ത് സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ചു വിൽക്കുന്നവർ, ദേവപ്രസാദമെന്ന പേരിൽ ചന്ദനത്തിന് പകരം കെമിക്കലുകൾ കൊടുക്കുന്ന ക്ഷേത്ര കാര്യക്കാർ, സമ്പന്നരുടെ വൻതുകകൾ കിട്ടാകടം എന്ന് എഴുതി തള്ളുകയും, പാവങ്ങളെ നിസ്സാര തുകക്കുവേണ്ടി വഴിയാധാരമാക്കുകയും ചെയ്യുന്ന ബാങ്കുകൾ... തുടങ്ങി പരസന്താപകാരണങ്ങൾ നിരന്തരം സർവ്വത്ര കാണാം. എന്നാൽ ശ്രദ്ധിച്ചാൽ മനസ്സിലാവും.... ഇക്കൂട്ടരുടെ സമ്പദ്യം പണത്തെക്കാളധികം അശാന്തിയാണെന്ന്.

ഇവയൊക്കെ അറിഞ്ഞു ജീവിക്കുന്ന വ്യക്തിക്ക് സ്വാഭാവികമായി സമ്പാദ്യം കുറവായിരിക്കും. മറ്റുള്ളവരുടെ ദൃഷ്ടിയിൽ ദരിദ്രനായിരിക്കും. എന്നാൽ ജീവനോപാധികളെ ആവശ്യങ്ങളും അത്യാവശ്യങ്ങളും ആയി വിഭജിച് അത്യാവശ്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത കാരണം ധർമ്മാനുസൃതമായി സാധിച്ചു സംതൃപ്തിയും, ആനന്ദവും അനുഭവിക്കുന്ന അയാൾതന്നെയാണ് യഥാർത്ഥ ധനികൻ .കാരണം യഥാർത്ഥവും, സകലരും തേടുന്നതുമായ അമൂല്യ ധനം "പരമശാന്തി" (സമാധാനം) അയാൾ കരസ്ഥമാക്കിയിട്ടുണ്ട്.
ആ സമ്പത്തു കരസ്ഥമാക്കാനുള്ള ഇച്ഛാശക്തി സർവ്വേശ്വരൻ സകലരിലും ഉണർത്തട്ടെ...

ശുദ്ധമായ കാർഷിക ഉത്‌പന്നങ്ങൾ തനതുരീതിയിൽ സംഭരിച്ചു നിറത്തിനോ, രുചിക്കോ, ഈടുനിൽക്കുന്നതിനോ ഏതൊരു രാസപഥാർത്ഥങ്ങളും ചേർക്കാതെ ശുദ്ധമായ ഭക്ഷണം അതിലൂടെ ആരോഗ്യം നിലനിർത്തുക, രോഗത്തെ അകറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെ അത്രി നിങ്ങൾക്ക് എള്ളെണ്ണ, വെളിച്ചെണ്ണ, ഉരുക്കുവെളിച്ചെണ്ണ, കരിനെല്ലിക്ക, സ്‌പെഷൽ ഗോതമ്പുപുട്ടു പൊടി, അരിപ്പൊടി, ചോളപ്പൊടി, നവധാന്യപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ഇഡ്ഡലി - ദോശ ചമ്മന്തി പൊടി, സാമ്പാർ മസാല, ഗരം മസാല, ഫിഷ് മസാല, ചിക്കൻ മസാല, നാടൻ നെയ്യ്, വനത്തിൽ നിന്നും ശേഖരിക്കുന്ന തേനുകൾ, നെല്ലിക്ക, വിവിധതരം സുഗന്ധ ദ്രവ്യങ്ങൾ, ചെറു ധാന്യങ്ങൾ എന്നിവ സംഭരിച്ചു പരമ്പരാഗത രീതിയിൽ തയ്യാറാക്കി വിപണിയിലെത്തിക്കുന്നു.

ആരാധനക്കും, ആരോഗ്യത്തിനും ആവശ്യമായ എല്ലാ സാധനങ്ങളും അത്രിയിൽ ലഭ്യമാണ്.
വിശദവിവരങ്ങൾക്കും, ഓഡറുകൾക്കും, നിങ്ങളുടെ സ്ഥലത്തും ഒരു അത്രി സ്റ്റോർ തുടങ്ങുന്നതിനും ഈ നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യാവുന്നതാണ് +91 9446949849

എള്ള് ചെടിയും പൂവും, കായും.
16/05/2024

എള്ള് ചെടിയും പൂവും, കായും.

Address

Athri Natural
Trivandrum City
695581

Website

Alerts

Be the first to know and let us send you an email when Athri Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Athri Products:

Share